പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റായി പ്രവർത്തിച്ച് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച പള്ളിപ്പറമ്പിലെ കെ.പി മഹമൂദിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വെച്ചായിരുന്നു ഉപഹാര സമർപ്പണം നടത്തിയത്.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിൽ ചടങ്ങിൽ പങ്കെടുത്ത് ഉപഹാരം കൈമാറി. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുമായി വർഷങ്ങളോളം നൽകിയ വിലയേറിയ സംഭാവനകളെ മുൻനിർത്തിയാണ് ഈ ആദരം നൽകിയത്. ചടങ്ങിൽ അധ്യാപകരും, പി.ടി.എ പ്രതിനിധികളും, വിദ്യാർത്ഥികളും പ്രദേശവാസികളും പങ്കെടുത്തു.
