MSF ക്യാമ്പസ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ തളിപ്പറമ്പ് മണ്ഡലം തല ഉദ്ഘാടനം നടന്നു


തളിപ്പറമ്പ് :- 'പടരട്ടെ ചിന്തകൾ, തുടരട്ടെ പോരാട്ടങ്ങൾ' എന്ന പ്രമേയത്തിൽ MSF ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ തളിപ്പറമ്പ് മണ്ഡലം തല ഉദ്ഘാടനം നടന്നു. MSF തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് ആഷിഖ് തടിക്കടവ് ഒന്നാം വർഷ വിദ്യാർഥിനി ഗംഗയ്ക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് MSF മണ്ഡലം ട്രഷറർ ആരിഫ് പാമ്പുരത്തി, സെക്രട്ടറിമാരായ റാസിം പാട്ടയം, ബിലാൽ കാലടി, യൂണിറ്റ് പ്രസിഡണ്ട് മുഫൈസ് ജനറൽ സെക്രട്ടറി ഷാനിഫ് എന്നിവർ സംസാരിച്ചു. മുഫീദ് കുട്ടുകൻ, ഉമ്മർ ഫാറൂഖ്,ജാബിർ ടി.പി, സിനാൻ, നിമ, റിഫാ എന്നിവർ പങ്കെടുത്തു.


Previous Post Next Post