നാറാത്ത് :- BJP നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടി കളോടെ ആഘോഷിച്ചു. ബൂത്ത് തലത്തിൽ ദേശീയ പതാക ഉയർത്തി. സമീപത്തെ സ്കൂളിലും അംഗൻവാടികളിലും മധുരം വിതരണം ചെയ്തു.
നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂൾ, കമ്പിൽതെരു അംഗൻവാടി, രണ്ടാംമൈൽ മാരിയമ്മ ക്ഷേത്രത്തിന് സമീപം ഉള്ള അംഗൻവാടി, മുച്ചിലോട്ട് കാവിന്ന് സമീപത്തെ അംഗൻവാടി എന്നിവിടങ്ങളിലാണ് ലഡു വിതരണം ചെയ്തത്.
BJP ചിറക്കൽ മണ്ഡലം സെക്രട്ടറി ശ്രീജു പുതുശ്ശേരി, 70-ാംബൂത്ത് പ്രസിഡന്റ് അനൂപ്.പി ഓണപ്പറമ്പ് 75ാം ബൂത്ത് പ്രസിഡന്റ് ജയൻ കെ.പി, SC മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഒ.പി രതീഷ് പണിക്കർ, അനീഷ് ചെറുവാക്കര തുടങ്ങിയവർ നേതൃത്വം നൽകി.


