ഗുരുവായൂരിൽ ചിങ്ങമാസത്തിൽ കല്യാണ തിരക്ക് ; ഇതുവരെയായി ആഗസ്ത് 23 ന് ബുക്ക് ചെയ്തത് 386 വിവാഹങ്ങൾ


ഗുരുവായൂർ :- കർക്കടകം കഴിഞ്ഞ് ആഗസ്ത് 17 ന് ചിങ്ങം പിറക്കുന്നതോടെ ഗുരുവായൂരിൽ കല്യാണത്തിരക്കേറുന്നു. വിവാഹ മുഹൂർത്തം ഏറെയുള്ള ആഗസ്ത് 23 ന് 386 വിവാഹങ്ങൾ ബുക്ക് ചെയ്‌ത് കഴിഞ്ഞു. ഇത് റെക്കോർഡ് ആകും. 2024 സെപ്റ്റംബർ 8 ന് 334 വിവാഹങ്ങൾ നടന്നതാണ് ഗുരുവായൂരിലെ ഇതിനു മുൻപത്തെ റെക്കോർഡ്. 

ആഗസ്ത് 30 ന് 302 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 13ന് 238 വിവാഹങ്ങളുടെ ബുക്കിങ് കഴിഞ്ഞു. ആഗസ്ത് 17 ന് 64, 20 ന് 106, 21 ന് 81 എന്നിങ്ങനെ തുടങ്ങി ചിങ്ങത്തിൽ വിവാഹങ്ങൾക്ക് തിരക്കേറും. നിലവിൽ ക്ഷേത്രത്തിനു മുന്നിലെ 4 കല്യാണ മണ്ഡപങ്ങളിലാണ് താലികെട്ട് നടക്കുന്നത്. തിരക്കുള്ളപ്പോൾ 2 താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി സ്ഥാപിക്കാറുണ്ട്.

Previous Post Next Post