ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും 44 പവൻ സ്വർണവുമായി മുങ്ങിയ അതിഥി തൊഴിലാളി അറസ്റ്റിൽ


കോഴിക്കോട് :- ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും സ്വർണവുമായി മുങ്ങിയ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി സമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘം ഇയാളുടെ നാട്ടിൽ ചെന്നാണ് അറസ്റ്റ് ചെയ്ത്. കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയിൽ പ്രവർത്തിക്കുന്ന സ്വർണാഭരണ നിർമാണ ശാലയിലെ ജീവനക്കാരനായിരുന്നു ഇയാൾ. 

കഴിഞ്ഞ 25-ാം തിയ്യതിയാണ് വി ഗോൾഡ് എന്ന സ്ഥാപനത്തിൽ മോഷണം നടന്നത്. 44 പവൻ തൂക്കം വരുന്ന സ്വർണവുമായി സമീർ കടന്നുകളയുകയായിരുന്നു. ആഭരണങ്ങൾ നിർമിക്കുന്നതിനായി സ്ഥാപന ഉടമ ഏൽപിച്ചതായിരുന്നു ഇത്. മോഷണത്തിന് പിന്നാലെ സമീർ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മോഷണ മുതൽ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Previous Post Next Post