നോവലിസ്റ്റ് മുഹമ്മദ്‌ റഫായത്തിനെ തണ്ടപ്പുറം മഹല്ല് കമ്മിറ്റി അനുമോദിച്ചു


മാണിയൂർ :- ‘ചോരുന്ന ആകാശം’ എന്ന നോവലിലൂടെ സാഹിത്യരംഗത്ത് ശ്രദ്ധേയനായ റഫാത്തിനെ തണ്ടപ്പുറം മഹല്ല് കമ്മിറ്റി ആദരിച്ചു. സാഹിത്യരംഗത്തെ റഫാത്തിന്റെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് സംഘടിപ്പിച്ചത്. മഹല്ല് കമ്മിറ്റി ഭാരവാഹികളും സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. 

Previous Post Next Post