വളവിൽ ചേലരി പ്രഭാത് വായനശാല & ഗ്രന്ഥാലയം ഓണാഘോഷം സംഘടിപ്പിച്ചു


ചേലേരി :- വളവിൽ ചേലരി പ്രഭാത് വായനശാല & ഗ്രന്ഥാലയം ഓണാഘോഷം 'ചേലോണം 2026'  വ്യത്യസ്ത കലാകായിക മത്സര പരിപാടികളോടെ സംഘടിപ്പിച്ചു. ഏഷ്യാനെറ്റ് മുൻഷി ഫെയിം രാജേന്ദ്രൻ നാറാത്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പി.വിനോദ് അധ്യക്ഷത വഹിച്ചു. 

വായനശാലയുടെ മുതിർന്ന അംഗം പി.രാഘവൻ നമ്പ്യാർ, വൈസ് പ്രസിഡണ്ട് പി.കെ വിശ്വനാഥൻ, സ്പർശനം ചാരിറ്റബിൾ സൊസൈറ്റി കൺവീനർ എം.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ.പി ലിജേഷ്, പി.പി പ്രസന്ന, പി.വി ഉത്തമൻ, സജിത്ത്.കെ പാട്ടയം, ഒ.വി രാമചന്ദ്രൻ, കെ.രതീശൻ, ലൈബ്രേറിയൻ മേഘ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post