കമ്പിൽ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 80-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
യൂണിറ്റ് ഓഫീസിന് മുന്നിൽ രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ പ്രസിഡന്റ് അബ്ദുള്ള നാറാത്ത് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി ഇ.പി. ബാലകൃഷ്ണൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റുമാരായ കെ.കെ. മുസ്തഫ, സി.പി. രാധാകൃഷ്ണൻ, ഇ.പി. മൊയ്തീൻ കുഞ്ഞി, സെക്രട്ടറിമാരായ വി.പി. നൗഷാദ്, സി.പി. തസ്ലീം, പി.എം. ഹംസ, ട്രഷറർ വി.പി. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അംഗങ്ങളും നിരവധി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചടങ്ങിൽ പായസവിതരണവും നടത്തി.
