പള്ളിപ്പറമ്പ്: രാജ്യം 80ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ നിൽക്കെ, പള്ളിപ്പറമ്പ് ഗവ. എൽ.പി സ്കൂളിൽ സമുചിതമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആചരിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എച്ച്.എം ഇൻ ചാർജ് മുനീർ മാസ്റ്റർ ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി.കെ. റംസീന അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സുനീത ടീച്ചർ, കെ.പി. മഹമൂദ്, കെ.എൻ. ഖാദർ, എം.വി. ജലീൽ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.
