അഖില കേരള മാരാർ ക്ഷേമസഭ കണ്ണാടിപ്പറമ്പ് യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- അഖില കേരള മാരാർ ക്ഷേമസഭ കണ്ണാടിപ്പറമ്പ് യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. ഉണ്ണികൃഷ്ണമാരാരുടെ വസതിയിൽ വച്ച് നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് എൻ.ഇ ഭാസ്കര മാരാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുധാകര മാരാർ അദ്ധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പരിപാടിയിൽ സെക്രട്ടറി വേണുഗോപാല മാരാർ സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു. 

ഓണപ്പൂക്കള മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ സുധാകര മാരാർ, ഗിരിജ ഗോവിന്ദൻ, വേണുഗോപാല മാരാർ എന്നിവർക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.  സംസ്കൃതം വേദാന്തത്തിൽ ഡോക്ടറേറ്റ് (Phd) നേടിയ മൃദുല ഗൗതമിനെയും ചടങ്ങിൽ പൊന്നാടയണിയിച്ച് സംസ്ഥാന പ്രസിഡന്റ് അനുമോദിച്ചു. പരിപാടിയിൽ പങ്കെടുത്ത അംഗങ്ങളിൽ മുതിർന്ന അംഗംങ്ങളെ ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. 




Previous Post Next Post