ഷാജു പനയൻ വാമൊഴി പുരസ്കാരം നേടിയ പി.പി യശോദയെ വയപൂറത്ത് തറവാട് ട്രസ്റ്റ് അനുമോദിച്ചു


കുറ്റ്യാട്ടൂർ :- നാട്ടുകലാകാരക്കൂട്ടം ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ മൂന്നാമത് ഷാജു പനയൻ വാമൊഴി പുരസ്കാരം നേടിയ പി.പി യശോദയെ വയപൂറത്ത് തറവാട് ട്രസ്റ്റ് അനുമോദിച്ചു. 

വയപൂറത്ത് തറവാട് ട്രസ്റ്റി ചെയർമാൻ തമ്പാൻ വൈദ്യർ (ചീമേനി), വിനോദൻ പടുവിലായി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. പി.ജനാർദ്ദനൻ (കണ്ണാടിപ്പറമ്പ്), ഷാജി (കണ്ണാടിപ്പറമ്പ്), എ.പി വിജയൻ്റെ വൈദ്യർ, എ.പി നാരായണൻ, നിർമ്മല കണ്ണാടിപ്പറമ്പ്, ജസിത (പടുവിലായി) എന്നിവർ പങ്കെടുത്തു.



Previous Post Next Post