കമ്പിൽ :- Project Beacon Town പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പിൽ സി എച്ച് മുഹമ്മദ് കോയ സാംസ്‌കാരിക നിലയത്തിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വത്സൻ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷമീമ. ടി.വി ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ നിരോധിത ഉത്പന്നങ്ങളെക്കുറിച്ച് കെ.ആർ അജയകുമാറും മാലിന്യ സംസ്കരണവും നിയമനടപടികളും എന്ന വിഷയത്തിൽ പി.എസ് പ്രവീണും ക്ലാസ്സ് എടുത്തു.
കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകളെ ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്കരണം, ഹരിതവൽക്കരണം, മികച്ച പൊതുസൗകര്യങ്ങൾ എന്നിവയിൽ മാതൃകാപരമായ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ "Project Beacon Town" പദ്ധതി നടപ്പിലാക്കി വരുന്നു. "ശുചിത്വം – സുസ്ഥിരത – ദൃശ്യ പങ്കാളിത്തം" എന്ന ലക്ഷ്യത്തോടെ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ നിന്ന് കമ്പിൽ പ്രദേശം പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളതിനാൽ, പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമാണ് യോഗം ചേർന്നത്.
എടക്കാട് ബ്ലോക്ക് മെമ്പർ നസീർ പി.കെ.പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല.പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റെ സെക്രട്ടറി ഇ.ജനേഷ് സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ നിവേദിത നന്ദിയും പറഞ്ഞു.



