കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 'വീട്ടിലേക്കൊരോട്ടോ' പദ്ധതി ; മൂന്നാമത്തെ റോഡിന്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയുടെ മൂന്നാമത്തെ റോഡിന്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു. വാർഡ് ഒമ്പത് കോമക്കരി പുതുക്കുളങ്ങരയിലെ പട്ടികജാതി കുടുംബമായ രാമകൃഷ്ണൻ പ്രേമ ദമ്പതികൾക്കാണ് ഇതിൻ്റെ ഭാഗമായി ഒരു ചെറു വാഹനം വീട്ടിലേക്ക് എത്തുന്ന വഴി ഉണ്ടായത്. 

പുതുക്കുളങ്ങരയിലെ ദിനേശ് ബാബു, കമ്പിൽ സ്വദേശി അജിത്ത് എന്നിവരുടെ ഭൂമിയാണ് ഇതിൻ്റെ ഭാഗമായി വിട്ടു നല്കിയത്. ഇരുവരേയും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ, പഞ്ചായത്ത് അംഗ ങ്ങളായ എം.ഇന്ദിര, ലതിക.വി, കെ.അച്ചുതൻ, വി.സി ജയപ്രകാശൻ, സി.കെ പ്രദീപൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം ബിന്ദു, നാട്ടുകാർ എന്നിവർ പങ്കെടുത്തു.





Previous Post Next Post