കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി ഗ്രാമശ്രീ സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ യുസഫ് പാലക്കൽ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.
സംഘം പ്രസിഡന്റ് എൻ സി ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശബരി ഗിരീഷ് ബാബു സ്വാഗതവും, എം വി രമേശൻ നന്ദിയും പറഞ്ഞു. SSLC, പ്ലസ് 2, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും PSC നിയമനം ലഭിച്ച അരുൺ കുമാറിനെയും പരിപാടിയിൽ വെച്ച് അനുമോദിച്ചു.
