കൊളച്ചേരി :- കമ്പിൽ സ്‌കൂൾ മുതൽ നാലാംപീടിക വരെയുള്ള റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗത തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കെ.കെ.സി.സി ക്ലബ്ബ് ഭാരവാഹികൾ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. റോഡിൽ വാഹനങ്ങൾ അതിവേഗത്തിൽ പായുന്നത് കാരണം പ്രദേശവാസികളും കാൽനടയാത്രക്കാരും വലിയ അപകടഭീഷണിയിലാണ്.
അപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിയുന്ന സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട്ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക (Speed Breakers), കാൽനടക്കാർക്ക് നടക്കാൻ റോഡിന്റെ ഇരുവശത്തും സൗകര്യം വിപുലീകരിക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ച് അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
