ചെറുക്കുന്ന്:- രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ചെറുക്കുന്ന് അംഗൻവാടിയിൽ സമുചിതമായി ആഘോഷിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നാട്ടുകാരും കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു.തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ഓർമ്മകൾ പുതുക്കിക്കൊണ്ടുള്ള വിവിധ പരിപാടികളോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

