നാഷണൽ ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണകൂട വഞ്ചനക്കെതിരെ ,'വഖഫ് സമ്മിറ്റ്' സംഘടിപ്പിച്ചു


തലശ്ശേരി :- നാഷണൽ ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണകൂട വഞ്ചനക്കെതിരെയുള്ള ചർച്ചാ സംഗമം,'വഖഫ് സമ്മിറ്റ്' സംഘടിപ്പിച്ചു. തലശ്ശേരി ഹോട്ടൽ പേൾ വ്യൂവിൽ നടന്ന പരിപാടി സമസ്ത സെക്രട്ടറിയും കേരള വഖഫ് ബോർഡ്‌ മെമ്പറുമായ ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡന്റ്‌ സിറാജ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ എ.പി അബ്ദുൽ വഹാബ്, ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ്, ഹാഷിം അരിയിൽ, മുഹമ്മദ്‌ ടി.കെ, ഗഫൂർ തലശ്ശേരി, വിവിധ രാഷ്ട്രീയ മത സംഘടന നേതാക്കൾ, വിവിധ വഖഫ് സംരക്ഷണ സമിതി സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. കെ.ടി സമീർ സ്വാഗതവും കെ.പി യൂസഫ് നന്ദിയും പറഞ്ഞു.



Previous Post Next Post