കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ ശുചീകരണം

 


​കുറ്റ്യാട്ടൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെഗാ ശുചീകരണം സംഘടിപ്പിച്ചു. ജനപ്രതിനിധികളും മയ്യിൽ ഐ.ടി.എം. എം.ബി.എ കോളേജ് പാവന്നൂർമൊട്ട എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.

​വെള്ളുവയൽ ജംഗ്ഷൻ മുതൽ ചട്ടുകപ്പാറ ജംഗ്ഷൻ വരെയുള്ള പി.ഡബ്ല്യു.ഡി. റോഡിന്റെ ഇരുവശങ്ങളും കാടും പടലങ്ങളും നീക്കം ചെയ്ത് പൂർണ്ണമായും ശുചീകരിച്ചു. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുന്നതിനും റോഡരികിലെ കാടുകൾ വെട്ടിമാറ്റി യാത്ര സുഗമമാക്കുന്നതിനുമായാണ് ഈ കൂട്ടായ്മയെന്ന് സംഘാടകർ വ്യക്തമാക്കി.

​പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ചടങ്ങിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് എം.വി. സുശീല, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ടി. രാജൻ, പി.പി. കോമള, എം.വി. പങ്കജാക്ഷൻ, പഞ്ചായത്ത് സെക്രട്ടറി പി.എം. ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശൻ കെ.എൻ., നിത്യ രശ്മി എ.പി. എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ്. വോളണ്ടിയർമാരും നാട്ടുകാരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.








Previous Post Next Post