ചേലേരി:- ചേലേരി ഗവ. മാപ്പിള എല്‍.പി. സ്കൂളിൽ 2025-26 അധ്യയന വർഷത്തെ എൽ.എസ്.എസ്., അൽ മാഹിർ സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് നടന്നു. കൊളച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്കൂളിന് നൽകുന്ന പ്രസംഗപീഠത്തിന്റെ കൈമാറ്റവും ചടങ്ങിൽ വെച്ച് നിർവഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി.വി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൗസിയ കെ.സി.പി. സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള അനുമോദനം നിർവഹിച്ചു. വാർഡ് മെമ്പർ ഹിളർ സി.എച്ച്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് രഘുനാഥ് കെ.പി. ബാങ്കിന്റെ വകയായുള്ള പ്രസംഗപീഠം സ്കൂൾ അധികൃതർക്ക് കൈമാറി. അധ്യാപകരായ വിദ്യ ടീച്ചർ, സിന്ധു ടീച്ചർ, പിടിഎ പ്രസിഡണ്ട് അബ്ദുൽ മുനീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ഇ.എൻ. സ്വാഗതവും അസ്ലം മാസ്റ്റർ നന്ദിയും പറഞ്ഞു.


