മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം; സ്വാഗതസംഘം രൂപീകരിച്ചു.

 



മയ്യിൽ: -ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ 'മായവിട്ട് ഉണരൂ മാനവനായി വളരൂ' എന്ന സന്ദേശമുയർത്തി ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം മയ്യിലിൽ വിപുലമായി നടത്താൻ തീരുമാനിച്ചു. 

വി.സി ശശീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം കെ.വി.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ കലാ - വൈജ്ഞാനിക മത്സരങ്ങൾ, ആദരണ സഭ, സാംസ്കാരിക സമ്മേളനം തുടങ്ങിയവയും സെപ്തംബർ - 4 ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ എട്ടാം മൈൽ സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിന്നും ചെക്യാട്ട് ശ്രീ ധർമ്മശാസ്താ- വിഷ്ണു ക്ഷേത്ര പരിസരത്ത് സമാപിക്കുന്ന ശോഭായാത്രയും ഉണ്ടായിരിക്കും.

എസ്.രതീഷ് (ആഘോഷ പ്രമുഖ് ), കെ.കെ. അമൽരാജ് (സഹ. ആഘോഷ പ്രമുഖ് ),കേണൽ സാവിത്രിയമ്മ കേശവൻ (പ്രസിഡന്റ്), പി.എം. ദീപക് (സെക്രട്ടറി), കെ.ശ്രീജിത്ത് (ട്രഷറർ) അടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Previous Post Next Post