മമ്പറം കേളോലൂർ ക്ഷേത്രക്കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു

 


മമ്പറം:-കേളോലൂർ മഹാവിഷ്ണു ഗണപതി ക്ഷേത്ര കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.രാവിലെ കുളത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷ സേനയും പൊലീസും സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post