സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് പാമ്പ് കടിയേറ്റു
പാലക്കാട് :- സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിനെ പാമ്പ് കടിച്ചു. പാലക്കാട് ചാലിശ്ശേരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറുകണക്കിന് രോഗികൾ ദിവസവും ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ആസുപത്രി പരിസരം വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
