'കടൂറോണം' ഓണാഘോഷ പരിപാടിയുടെ ഭാഗമായി യുവധാര കടൂറിന്റെ നേതൃത്വത്തിൽ മയ്യിൽ - കാഞ്ഞിരോട് റോഡും പരിസരവും ശുചീകരിച്ചു


മയ്യിൽ :- യുവധാര കടൂർ, DYFI, AIDWA, ബാലസംഘം കടൂർ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ സംഘടി പ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായികടൂറിൽ റോഡും പരിസരവും ശുചീകരിച്ചു. കടൂർ ചായമുറി മുതൽ റൗഫ് സ്റ്റോർ വരെയുള്ള റോഡരികാണ് ശുചീരികരിച്ചത് 

സംഘാടകസമിതി ചെയർമാൻ വി.സന്തോഷ്, കൺവീനർ സി.പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. CPIM മയ്യിൽ ഏരിയ കമ്മിറ്റി അംഗം സി.പി നാസർ, DYFI മേഖല കമ്മിറ്റി അംഗം പി.വിപിൻ, AIDWA യൂണിറ്റ് സെക്രട്ടറി കെ.ഭാർഗ്ഗവി, കെ.വൈശാഖ്, പ്രിഥ്വി സജീവൻ, ഇ.മിഥുൻരാജ് എന്നിവർ പങ്കെടുത്തു. തിരുവോണനാളായ ആഗസ്ത് 26 നാണ് 'കടൂറോണം' ഓണാഘോഷം സംഘടിപ്പിക്കുന്നത്.






Previous Post Next Post