തെലങ്കാനയിൽ ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു


തെലങ്കാന :- തെലങ്കാനയിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ ആറു പേർ മരിച്ചു. ബീദർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച ആറുപേർ ഉൾപ്പെടെ 14 പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. 

ദേശീയപാത 65ൽ സംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്. സംഗറെഡ്ഡിയിൽ ജോലിക്ക് പോയി മടങ്ങി വരികയായിരുന്നു എല്ലാവരും. രേഖ, ശ്രീദേവി, രേഷ്‌മ, കവിത ഓട്ടോറിക്ഷയുടെ ഡ്രൈവർ ദേവദാസ് എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് ഗുരുതര പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്.

Previous Post Next Post