ശബരിമല :- ഓണം പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5.30 ന് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തൻ്റെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിക്കും. തുടർന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയിൽ അഗ്നി തെളിക്കും. ഉത്രാട ദിനമായ നാളെ രാവിലെ 5 മണിക്ക് ആണ് ദർശനത്തിനായി നട തുറക്കുക.
തിരുവോണ ദിവസം അയ്യപ്പഭക്തർക്കും ജീവനക്കാർക്കും തിരുവോണ സദ്യ ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഇത്തവണ തിരുവിതാംകൂർ ദേവ-സ്വം ബോർഡ് നേരിട്ടാണ് തിരുവോണ ദിനത്തിൽ സദ്യ ഒരുക്കുന്നത്. ഓണത്തോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി ആഗസ്ത് 28 വെള്ളിയാഴ്‌ച രാത്രി 10 മണിക്ക് നട അടയ്ക്കും.
