ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി സർഗോത്സവം പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് പി.കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.വിനോദ്, വായനശാല സെക്രട്ടറി എം.കെ മനേഷ്, എക്സിക്യൂട്ടീവ് അംഗം ഇ.പി ലിജേഷ് എന്നിവർ സംസാരിച്ചു. എം കെ ചന്ദ്രൻ, ഒ വി രാമചന്ദ്രൻ, പി.കെ രവീന്ദ്രനാഥ്, പി.പി രാജീവൻ, എ.ഭാസ്കരൻ, കെ.രതീശൻ, പി.പി പ്രസന്ന, ലൈബ്രേറിയൻമാരായ മേഘ, ശ്രേയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
