കഴിഞ്ഞ 6 ദിവസം മാത്രം ബെവ്കോയിലെ വിൽപ്പന 512.11 കോടി രൂപ ; ഓണക്കാലത്തെ മദ്യവിൽപ്പന കുതിച്ചുയരുന്നു


തിരുവനന്തപുരം :- ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ ആറ് ദിവസത്തെ മാത്രം ബെവ്കോയിലെ വിൽപ്പന 512.11 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 460.80 കോടി രൂപ ആയിരുന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 52 കോടിക്ക് അടുത്ത് വർധനയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായത്. ഇന്നും ഉത്രാട ദിനത്തിലും വിൽപ്പന ഇനിയും കൂടുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ വിൽപ്പനായാണ് നടന്നത്.

Previous Post Next Post