കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണക്കനി നിറപ്പൊലിമ വിളവെടുത്തു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണക്കനി നിറപ്പൊലിമ വിളവെടുപ്പ് കാരയാപ്പ് വാർഡിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീമ ടി.വി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു.

ആശംസകൾ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ റഹ്മത്ത് പി.വി, മെമ്പർമാർ ഫാസില,13 വാർഡ്‌ മെമ്പർ ബഷീർ, പൂക്കളം JLG ഗ്രൂപ് അംഗങ്ങൾ സുഗത, സരോജിനി, സീന, ജീന, ജസ്ന, CDS മെമ്പർമാർ അജിത, സുഗത എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഇൻ ചാർജ് ജനേഷ്.ഇ ആശംസകളർപ്പിച്ച് സംസാരിച്ചു. അഗ്രി CRP പദ്മജ സ്വാഗതവും CDS ചെയർപേഴ്സൺ റിജിന.പി നന്ദിയും പറഞ്ഞു.


























Previous Post Next Post