കമ്പിൽ :- ചൈനീസ് കെൻ പോ കരാട്ടെ & കിക്ക് ബോക്സിങ് മയ്യിൽ, കൊളച്ചേരി, ചെറുപഴശ്ശി കമ്പിൽ ഡോ ജോകളിലെ വിദ്യാർത്ഥികളുടെ കളർ ബെൽറ്റ് ടെസ്റ്റ് നടത്തി. കമ്പിൽ ഡോ ജോയിൽ രാജേഷ് തളിയിൽ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജില്ലാ ഹെഡ് ക്വാർട്ടർ കണ്ണൂർ സിറ്റി) ഉദ്ഘാടനം ചെയ്തു
സെൻസി അബ്ദുൾ ബാസിത് കണ്ണൂർ ജില്ലാ കോഡിനേറ്റർ അധ്യക്ഷത വഹിച്ചു. വിശിഷ്ട അതിഥി രാജേഷ് ആർ.പി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കുടുംബ ആരോഗ്യ കേന്ദ്രം കൊളച്ചേരി) എന്നിവർ കുട്ടികൾക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സെൻസി അശോകൻ മടപ്പുരക്കൽ സ്വാഗതവും സെൻബയി സാബിത്ത് നന്ദിയും പറഞ്ഞു.





















