നന്താർ വളപ്പിൽ തറവാട് കുടുംബ സംഗമം നടത്തി


മാണിയൂർ :- നന്താർ വളപ്പിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വില്ലേജ്മുക്ക് കണ്ടമ്പേത്ത് പ്രീജേഷിന്റെ വീട്ടിൽ നടന്ന സംഗമത്തിൽ വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രസിഡന്റ് എൻ.വി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ വി നാരായണൻ, ദിനൽ എന്നിവരുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 

എൻ.വി പുരുഷോത്തമൻ കോട്ടയാട്, കെ.പ്രീജേഷ് എന്നിവർ സംസാരിച്ചു. അഞ്ചൽ, ആദിത്ത്.കെ, വിസ്മയ്, ആദിത്ത് എൻ.വി, സാരംഗ്, ആവണി എന്നിവർക്ക് മുതിർന്ന കുടുംബാംഗം എൻ.വി ചന്ദ്രിക മൊമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ സെക്രട്ടറി കെ.പ്രജിത്ത് സ്വാഗതം പറഞ്ഞു

Previous Post Next Post