മയ്യിൽ :- പാവന്നൂർമൊട്ട ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് സൗജന്യ ഓണകിറ്റ് വിതരണം ചെയ്തു. വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ ക്ഷിര കർഷകരുടെ മക്കളെ അനുമോദിച്ചു. പാൽ വില ഇൻസൻ്റീവ് നൽകി.
പാവന്നൂർമൊട്ടയിൽ നടന്ന പരിപാടി ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു. ഉത്തമൻ വേലിക്കാത്ത് അദ്ധ്യക്ഷത വഹിച്ചു. 200 ഓളം ക്ഷീര കർഷകർ പരിപാടിയിൽ പങ്കെടുത്തു. ക്ഷീര വികസന ഓഫീസർ ഷിൻ്റോ അലക്സ്, പഞ്ചായത്ത് മെമ്പർമാരായ പി.വി കോമള ,യൂസ്ഥ് പാലക്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി.പത്മിനി സ്വാഗതവും ഷംന.കെ നന്ദിയും പറഞ്ഞു.
