കമ്പിൽ :- ലഹരിക്കെതിരെ തൂഫാൻ ഐക്യദാർഢ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കമ്പിൽ യൂണിറ്റ് സംഘടിപ്പിക്കുന്ന സൈക്കിൾ സന്ദേശ യാത്ര നാളെ ആഗസ്റ്റ് 9 വ്യാപാരി ദിനത്തോടനുബന്ധിച്ച് നടക്കും. 'ലഹരി വേണ്ട സ്നേഹം മതി' എന്ന സന്ദേശം ഉയർത്തിക്കൊണ്ട് നടത്തുന്ന സൈക്കിൾ യാത്ര കമ്പിൽ വ്യാപാരി ഓഫീസിന് സമീപത്ത് നിന്നും ആരംഭിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 7025998811, 9447228732
