കൊട്ടിയൂർ :- കൊട്ടിയൂരിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. മന്ദഞ്ചേരിയിലെ തുരുത്തിക്കാട്ടിൽ ശാന്തമ്മ (75) യുടെ മൃതദേഹമാണ് ബാവലി പുഴയിൽ നീണ്ടുനോക്കി പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. പേരാവൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ ചെരുപ്പും കുടയും ടോർച്ചും പുഴക്കരയിൽ നിന്നും ലഭിച്ചതോടെയാണ് പുഴയിൽ വീണിരിക്കാം എന്ന സംശയത്തിൽ അഗ്നിരക്ഷസേന പുഴയിൽ തിരച്ചിൽ നടത്തിയത്. ശനിയാഴ്ച രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചിരുന്നു. വ്യാഴാഴ്‌ച രാത്രിയോടെയാണ് ശാന്തമ്മയെ കാണാതായത്.
