മാറ്റമില്ലാത്ത മൂന്ന് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ 3 ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതോടെ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 13,200 രൂപയും പവന് 1,05,600 രൂപയുമായി വില. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് നേരിയ ഇടിവ് ഉണ്ടായത് കൊണ്ടാണ് കേരളത്തിലും വില മാറ്റമില്ലാതെ തുടരുന്നത്. അതേ സംമയം, കേരളത്തിലെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. നിലവിൽ, കേരളത്തിൽ ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയും ആണ് വില.

Previous Post Next Post