കണ്ണാടിപ്പറമ്പ്:-RESIST NEVER REST എന്ന പ്രമേയത്തിൽ എസ്. ഐ. ഒ ചേലേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. എസ്. ഐ. ഒ സംസ്ഥാന സെക്രട്ടറി അസ്നഹ് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയേറ്റ് അംഗം ആസിഫലി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സമിതി അംഗം ബാസിത് അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ഹൽഖ നാസിം MVP മൊയ്തീൻ ഹാജി ആശംസ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഫസൽ റഹ്മാൻ സ്വാഗതവും ഹസനുൽ ബന്ന നന്ദിയും പറഞ്ഞു.ഹംദാൻ ഖിറാഅത്ത് നടത്തി. സമ്മേളനത്തിന് മുന്നോടിയായി പ്രവർത്തകർ കണ്ണാടിപ്പറമ്പ് ടൗണിൽ നടത്തിയ വിദ്യാർത്ഥി റാലിക്ക് യൂണിറ്റ് നേതാക്കളായ ഫസൽ,ഹംസ റെയ്ഹാൻ എന്നിവർ നേതൃത്വം നൽകി.
