മയ്യിൽ :- കാര്യാംപറമ്പ് കസ്തൂർബ നഗറിൽ രണ്ട് ദിവസങ്ങളിലായി നടന്ന യുവ ഓണോത്സവം സമാപിച്ചു. പൂക്കള മത്സരം, കമ്പവലി, ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.
സമാപന സമ്മേളനം പഞ്ചായത്തംഗം യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേശീയ ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് നാദം മുരളിക്ക് അനുമോദനവും നടന്നു. കണവീനർ അജിത അധ്യക്ഷത വഹിച്ചു. എം.കെ ഹരിദാസൻ, ഒ.ശരത് കൃഷ്‌ണ എന്നിവർ സംസാരിച്ചു.
