ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ അത്യാധുനിക മെസ്സ് ഹാൾ ഉദ്ഘാടനം ചെയ്തു

 


​കണ്ണാടിപ്പറമ്പ്: സമഗ്ര വിദ്യാഭ്യാസ രംഗത്ത് തങ്ങളുടെ തനതായ മുദ്ര പതിപ്പിച്ച ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ നിർമ്മാണം പൂർത്തിയായ പുതിയ മെസ്സ് ഹാളിന്റെ ഉദ്ഘാടനം പ്രൗഢോജ്ജ്വലമായ ചടങ്ങിൽ നടന്നു. പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

​വിദ്യാഭ്യാസ-സാമൂഹിക സേവന മേഖലകളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ദാറുൽ ഹസനാത്ത് കാഴ്ചവെക്കുന്നതെന്ന് പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയത്തിലൂടെ ഉന്നത നിലവാരമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്. നാട്ടിലും മറുനാട്ടിലുമുള്ള ഉദാരമതികളുടെ പിന്തുണയും സഹകരണവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് കരുത്തേകുന്നത്. മികവിന്റെ പാതയിൽ മുന്നേറുന്ന ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിനെ എല്ലാവരും എല്ലാ നിലയിലും സപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് പുതിയ മെസ്സ് ഹാൾ സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിൽ സയ്യിദ് അലി ബാ അലവി തങ്ങൾ അധ്യക്ഷനായി.എൻ.സി മുഹമ്മദ്, അഡ്വ.കരീംചേലേരി, സൈനുദ്ദീൻ ചേലേരി, റഷീദ് ബാഖവി, ബാദുഷ ചേലേരി, കെ.ഇബ്രാഹീം ഹാജി, മുഹമ്മദ് സായിദ് ,മുഹമ്മദ്, ഫുആദ് സെനിൻ, ബഷീർ നദ് വി.മുഹമ്മദലി ഫൈസി, ജംഷീർ ദാരിമി, ശൗക്കത്ത് മാതോടം, പി.പി മുഹമ്മദ്, ബനിയാസ് മൊയ്തീൻ ഹാജി, എ.ടി മുഹമ്മദ് കുഞ്ഞി ഹാജി, ആലിഹാജി, സുബൈർ നാറാത്ത്, ഉമർഹാജി കാട്ടാമ്പള്ളി, സഈദ് പൊയിൽ, ഫവാസ് ഹുദവി, ശുകൂർ ഹാജി പുല്ലുപ്പി, ഹഫീള് കെ, അൽയസഹ് പങ്കെടുത്തു.ഓർഗനൈസിംഗ് സെക്രട്ടറി റഫീഖ് ഹുദവി സ്വാഗതവും വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു

Previous Post Next Post