ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു


അമ്പലപ്പുഴ :- ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബി (55)ആണ് മരിച്ചത്. വണ്ടാനം ഗവ.റ്റി.ഡി മെഡിക്കൽ കോളജിലെ പാർട് ടൈം ജീവനക്കാരനാണ്. 

വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. മെഡിക്കൽ കോളജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ദാസ് ബേബി കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : ഗ്രേസി, മക്കൾ : ബിൻസി, ജാൻസി, മരുമകൻ : ജിജോ.

Previous Post Next Post