മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിന്റെയും മയ്യിൽ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള കർഷക ഘോഷയാത്രയോടെ ദിനാചരണത്തിന് ആരംഭം കുറിച്ചു. സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ വെച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാറിന്റെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സുലേഖ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
മുതിർന്ന കർഷകൻ, മികച്ച നെൽ കർഷകൻ, മികച്ച വനിതാ കർഷക, മികച്ച SC കർഷക, മികച്ച കുട്ടി കർഷകൻ, മികച്ച കർഷക തൊഴിലാളി, മികച്ച യുവ കർഷകൻ, മികച്ച ക്ഷീര കർഷകൻ, മികച്ച പച്ചക്കറി കർഷകൻ, മികച്ച പാടശേഖരം, മികച്ച കൃഷി കൂട്ടം, മികച്ച സംരഭക, പ്രത്യേക ആദരവ് എന്നിവരെ പൊന്നാടയും സർട്ടിഫിക്കറ്റും ഉപഹാരവും നൽകി ആദരിച്ചു. നാട്ടിപ്പാട്ട്, പൂക്കൊട്ട മടയൽ, വല്ലം മടയൽ മത്സരം, ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന അംഗങ്ങൾ, ആശവർക്കർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാന്നൂറോളം കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ.വി അബ്ദുൾറഹിമാൻ, മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സൗമിനി.പി, മയ്യിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി ശ്രീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു.ലക്ഷ്മണൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എമീമ രാജേഷ്, മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വാണിദേവി.കെ, CDS ചെയർപേഴ്സൺ ബിന്ദു.എം, മയ്യിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ദിവാകരൻ, കെ.കെ രാമചന്ദ്രൻ, സി.ലക്ഷ്മണൻ, പി.വി മോഹനൻ, എ.ബാലകൃഷ്ണൻ, സി.എച്ച് മൊയ്തീൻകുട്ടി, രമേശൻ നണിയൂർ, അസ്സൈനാർ മാസ്റ്റർ, ബേബി സുനാഗർ, KGB, SBI, ഫെഡറൽ ബേങ്ക്, കാനറാ ബേങ്ക്, കേരള ബേങ്ക് മാനേജർമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇരിക്കൂർ രേഖ കെ.ജെ സ്വാഗതവും മയ്യിൽ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ബിനോജ്.സി നന്ദിയും പറഞ്ഞു.
