കമ്പിൽ :- ജനുവരിയിൽ മലപ്പുറത്ത് നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി കമ്പിൽ സോൺ നടത്തിയ സെന്റിനറി കോൺക്ലേവ് പാലത്തുംകര ഇസ്സത്തുൽ ഇസ്ലാം സുന്നി മദ്റസയിൽ നടന്നു. സോൺ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ബഷീർ അർഷദി യുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാമിദ് ചൊവ്വ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സഖാഫി ചൊക്ലി ആമുഖ ഭാഷണം നടത്തി.
SMA സംസ്ഥാന അബ്ദുറഷീദ് ദാരിമി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് നരിക്കോട് വിഷയാവതരണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ സെൻ്റിനറി നിധി ഏറ്റുവാങ്ങി. സയ്യിദ് പി.കെ.കെ തങ്ങൾ, പാലത്തുങ്കര തങ്ങൾ എം.എം സഅദി, മുഹമ്മദ് മുസ്ലിയാർ കാലടി, ജില്ലാ മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ പി.കെ അബ്ദുറഹ്മാൻ പാലത്തൂങ്കര, മമ്മു മാക്കൂൽ പീടിക, SSF സംസ്ഥാന സെക്രട്ടറി സൈഫുദ്ദീൻ പെരളശ്ശേരി, അംജദ് പാലത്തൂങ്കര, നസീർ സഅദി, ഹസൻ സഅദി, അഫ്സൽ അമാനി എന്നിവർ സംസാരിച്ചു. അബ്ദുൽ കലാം മുസ്‌ലിയാർ സ്വാഗതവും മുഹമ്മദ് കുഞ്ഞി ഹിഷാമി നന്ദിയും പറഞ്ഞു.
