ചേലേരി :- കൊളച്ചേരി സർവീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ ചേലേരിമുക്കിൽ സഹകരണ ഓണച്ചന്ത ആരംഭിച്ചു. ബേങ്ക് പ്രസിഡണ്ട് പി.കെ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് വൈസ് പ്രസിഡൻ്റ് സി.എച്ച് ഹിലർ അധ്യക്ഷത വഹിച്ചു.
ബേങ്ക് ഡയറക്ടർ കെ.പി നാസർ, ബേങ്ക് സെക്രട്ടറി കെ.പി അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം.സി സന്തോഷ് കുമാർ, ടി.പി സുമേഷ്, പി.കവിത, അബു സലിഹ്, രാജേഷ് ബാബു എന്നിവർ സംസാരിച്ചു.
