കുറ്റ്യാട്ടൂർ പഴശ്ശി എ എൽ പി സ്കൂൾ മുൻ അധ്യാപകൻ കോയാടൻ ദാമോദരൻ നമ്പ്യാർ നിര്യാതനായി

 



കുറ്റ്യാട്ടൂർ:- പോന്താറമ്പ് ശ്രീജ നിവാസിൽ കോയാടൻ ദാമോദരൻ നമ്പ്യാർ (87) നിര്യാതനായി.

കുറ്റ്യാട്ടൂർ പഴശ്ശി എ എൽ പി സ്കൂൾ മുൻ അധ്യാപകനാണ്.

ഭാര്യ: മാടോളി കുറ്റ്യാട്ട് ലീല. 

മക്കൾ: എംകെ രാമചന്ദ്രൻ (സൂപ്രണ്ട് കസ്റ്റംസ്, കണ്ണൂർ), എംകെ സുമതി (മലപ്പട്ടം), എംകെ ശ്രീജ (പ്രധാന അധ്യാപിക, മുട്ടന്നൂർ യുപി സ്കൂൾ).

മരുമക്കൾ: കെകെ രാമചന്ദ്രൻ മലപ്പട്ടം (റിട്ട. ഹോണററി ക്യാപ്റ്റൻ), ടിവി ജയപ്രകാശൻ മുട്ടന്നൂർ (റിട്ട. എസ്ഐ), പിവി മിനി (പ്രധാന അധ്യാപിക, ജി എം എൽപി സ്കൂൾ, നരിക്കോട്).

സഹോദരങ്ങൾ: കേശവൻ നമ്പ്യാർ (റിട്ട. പ്രധാന അധ്യാപകൻ, പാളാട് എൽപി സ്കൂൾ), നാരായണൻ നമ്പ്യാർ, രോഹിണി (പൊറോറ), ബാലകൃഷ്ണൻ നമ്പ്യാർ, പരേതയായ ജാനകി അമ്മ.

ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടിലും 2.30 മുതൽ വൈകീട്ട് നാല് മണി വരെ പോന്തറമ്പിലെ വീട്ടിലും പൊതുദർശനം, തുടർന്ന് 4ന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ സംസ്കാരം.

Previous Post Next Post