മയ്യിൽ :- വഴിയോരങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ നടത്തുന്ന കച്ചവടങ്ങൾ നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ചട്ടുകപ്പാറ കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബേങ്ക് ഹാളിൽ സംസ്ഥാന കമ്മിറ്റിയംഗം പി. വിജയൻ ഉദ്ഘാടനം ചെയ്തു. പി. ഉല്ലാസൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം എം.എ മുഹമ്മദ് ഹാജി മുഖ്യാതിഥിയായി. സെക്രട്ടറി പി.പി ബാലകൃഷ്‌ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പ്രിയേഷ് കുമാർ, ടി.സി വിൽസൺ, സുരേഷ് കണ്ടങ്കോൽ, സി.മനോഹരൻ, എം.എം ഗിരീഷൻ, സംഘാടക സമിതി കൺവീനർ ഒ.കെ സന്തോഷ് എന്നിവർ സംസാരിച്ചു. ഐ.പി ഗംഗാധരനെ ചടങ്ങിൽ ആദരിച്ചു.
ഭാരവാഹികൾ
സെക്രട്ടറി : പി.പി ബാലകൃഷ്ണൻ
പ്രസിഡന്റ് : പി.ഉല്ലാസൻ
ഖജാൻജി : എസ്.രാജേഷ്



