കണ്ണാടിപ്പറമ്പ്: സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ് ഐ ഒ ) ചേലേരി യൂണിറ്റ് സമ്മേളനം ഓഗസ്റ്റ് 29 ശനിയാഴ്ച്ച കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ വച്ച് നടക്കും. എസ് ഐ ഒ സംസ്ഥാന സെക്രട്ടറി അസ്‌നഹ് താനൂർ ഉദ്ഘാടനം ചെയ്യും . ജില്ലാ സമിതി അംഗം ബാസിത്ത് അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തും . നാലു മണിക്ക് കണ്ണാടിപ്പറമ്പ് ടൗണിൽ വിദ്യാർത്ഥി റാലിയും തുടർന്ന് പൊതുസമ്മേളനവും നടക്കും.
