മലപ്പട്ടം :- മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ പാവന്നൂർകടവ് തീരദേശ റോഡിൽ പാവന്നൂർ കടവ് പാലത്തിന് സമീപത്തായി കരയിടിഞ്ഞ സ്ഥലം മലപ്പട്ടം ഗ്രാമപഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി ലക്ഷ്മണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.അനീഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി രതീഷ്, മലപ്പട്ടം വില്ലേജ് ഓഫീസർ കൃഷ്ണൻ, മുസ്ലിം ലീഗ് നേതാവ് ടി.പി മുഹമ്മദ് കുഞ്ഞി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. താൽക്കാലികമായി സംവിധാനം ഒരുക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് ഇടപെട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കരയിടിച്ചലിനെ തുടർന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടായി. പാവന്നൂർ കടവ് മുതൽ മലപ്പട്ടം കാപ്പാട് കുന്നിലേക്ക് പോകുന്ന റോഡിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് റോഡ് ഇടിഞ്ഞത്. 15 വർഷത്തോളം പഴക്കമുള്ള റോഡ് ആണിത്. ചൂളിയോട് പാവന്നൂർകടവിൽ നിന്നും മലപ്പട്ടം പഞ്ചായത്തിലേക്ക് എളുപ്പത്തിൽ എത്താൻ പറ്റാവുന്ന റോഡ് ആണ് അപകടാവസ്ഥയിൽ ആയത്.
