കൊട്ടിയൂരിൽ വയോധികയെ കാണാതായി
കൊട്ടിയൂർ :- കൊട്ടിയൂരിൽ വയോധികയെ കാണാതായതെന്ന സംശയത്തെ തുടർന്ന് അഗ്നിരക്ഷ സേന ബാവലി പുഴയിൽ തിരച്ചിൽ നടത്തി. തുരുത്തിക്കാട്ടിൽ ശാന്തമ്മയെ (75) ആണ് കാണാതായത്. പൊലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ ചെരുപ്പും കുടയും ടോർച്ചും പുഴക്കരയിൽ നിന്നും ലഭിച്ചതോടെയാണ് പുഴയിൽ വീണിരിക്കാം എന്ന സംശയത്തിൽ അഗ്നിരക്ഷ സേന പുഴയിൽ തിരച്ചിൽ നടത്തിയത്. ശനിയാഴ്ച രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. വ്യാഴാഴ്‌ച രാത്രിയാണ് ശാന്തമ്മയെ കാണാതായത്.
