നെല്ല് സംഭരണത്തിന് കർഷകർക്കുള്ള ബോണസ് ; 150 കോടി രൂപ അനുവദിച്ച് സർക്കാർ


തിരുവനന്തപുരം :- നെല്ല് സംഭരണത്തിന് കർഷകർക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നൽകാൻ മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമാണു തുക അടിയന്തരമായി അനുവദിച്ചത്. അതേസമയം, നെല്ലുസംഭരണ ഇനത്തിൽ കേന്ദ്രം നൽകാനുള്ള കുടിശിക നേടിയെടുക്കുന്നതിനു സപ്ലൈകോ പ്രതിനിധികൾ തിങ്കളാഴ്‌ച ദില്ലിയിൽ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിലെത്തി ചർച്ച നടത്തും. സംസ്ഥാന ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശ പ്രകാരമാണു ചർച്ച നടത്തുന്നത്.

കേന്ദ്ര സർക്കാരിൻ്റെ വികേന്ദ്രീകൃത ധാന്യ സംഭരണ സംസ്‌കരണ വിതരണ പദ്ധതിപ്രകാരം സംസ്ഥാനത്തെ കർഷകരിൽ നിന്നും സപ്ലൈകോ മുഖേന സംഭരിക്കുന്ന നെല്ലിന് നൽകിവരുന്ന കേന്ദ്ര പ്രോത്സാഹന ബോണസ് 300 കോടി രൂപ കുടിശികയുണ്ട്. ഈ തുക അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടും. സർക്കാർ അധികാരത്തിൽ വന്നപ്പോൾ കർഷകർക്ക് നൽകാനുണ്ടായിരുന്നതു 713 കോടി രൂപയാണ്. പിന്നീട് സംഭരിച്ചത് ഉൾപ്പെടെ ഈ സർക്കാർ 794.39 കോടി രൂപ വിതരണം ചെയ്‌തു. ഇനി 308.69 കോടി രൂപയാണ് ലഭ്യമാക്കാനുള്ളത്. അതിന്റെ വിതരണമാണിപ്പോൾ നടന്നുവരുന്നത്.

Previous Post Next Post