ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; പി.എസ് പ്രശാന്തും എ.അജികുമാറും വീണ്ടും റിമാൻഡിൽ
കൊച്ചി :- ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തും എ.അജികുമാറും വീണ്ടും റിമാൻഡിൽ. സെപ്റ്റംബർ ഒന്ന് വരെയാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് നീട്ടിയത്. ഇരുവരുടെയും ജാമ്യ ഹർജിയിൽ വാദം തുടരുകയാണ്. 2019 ലെ സ്വർണ്ണക്കൊള്ളയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും സ്ഥാപിക്കാൻ എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകളും ഹാജരാക്കി. എന്നാൽ ഗൂഢാലോചന കുറ്റത്തിന് തെളിവില്ലെന്നും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നുമാണ് പ്രതികളുടെ വാദം.
