കണ്ണൂർ:-ഇന്നു രാവിലെ റോഡില്‍ വീണ ഓയില്‍ പരന്നൊഴുകിയത് ഇരുചക്രവാഹനയാത്രക്കാരെ ദുരിതത്തിലാക്കിയത്. മൂന്ന് ഇരുചക്രവാഹനങ്ങളാണ് ഒരേ സമയത്ത് ഇവിടെ അപകടത്തില്‍പ്പെട്ടത്. ഉമ്മറപ്പൊയില്‍ ഉഴിച്ചി ഇറക്കത്തിലായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനമാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. പിന്നാലെ കരിപ്പോട് സ്വദേശികളായ യുവാക്കള്‍ ഇവിടെ അപകടത്തില്‍പ്പെട്ടു. ഇതിന് പിന്നാലെ പാടിയോട്ടുചാല്‍ ഭാഗത്തുനിന്നും വരികയായിരുന്ന ദമ്പതികളും കുഞ്ഞും റോഡില്‍ വഴുതി വീണു. തുടര്‍ച്ചയായി അപകടമുണ്ടായതോടെ നാട്ടുകാര്‍ പെരിങ്ങോം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഇവര്‍ എത്തി റോഡില്‍ അറക്കപ്പൊടി വിതറി അപകടസാധ്യത ഒഴിവാക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് സാരമല്ലാത്ത പരുക്കുകള്‍ പറ്റിയിരുന്നു. ഓയില്‍ ലീക്കായ വാഹനം തിരിച്ചറിയാനായില്ല.
