ചെമ്പന്‍തൊട്ടി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മുതുകാട്ടില്‍ സജിയുടെ മൃതദേഹം കണ്ടെടുത്തു

  


കണ്ണൂർ ചെമ്പൻതോട്ടി പള്ളത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ മുതുകാട്ടിൽ സജിയുടെ മൃതദേഹം ചെമ്പൻ തൊട്ടി തോപ്പിലായ് ഭാഗത്ത് നിന്നും കണ്ടത്തി. മൂന്ന് ദിവസ മായ് നടത്തുന്ന തിരച്ചിലി നൊടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ്, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ,  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി കുഞ്ഞിരാമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഝാൻസി ജോസഫ് കൊല്ലമന, കൗൺസിലർമാരായ വർഗീസ് നിടിയ കാലായിൽ, എൻ പ്രേമോദ്,  നഗര സഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സതീശൻ പി വി, ശ്രീകണ്ഠപുരം സർക്കിൾ ഇൻസ്‌പെക്ടർ,  റവന്യൂ ഉദ്യോഗസ്ഥർ, മഹിളാ കോൺഗ്രസ്‌ ഇരിക്കൂർ മണ്ഡലം പ്രസിഡന്റ്‌ ഷിനോ സിബി തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയുകയായിരുന്നു. 

തിരുവോണ ദിനത്തിന്റെ ആഘോഷങ്ങൾക്കിടയിലും സജിയെ കണ്ടെത്താനുള്ള തിരച്ചിലിൽ ആയിരുന്നു നാട്ടുകാരും രക്ഷാപ്രവർത്തകരും.  കുടുംബത്തിന്റെയും നാട്ടുകാരുടെയും വേദനയിൽ പങ്കുചേർന്ന്, സജിയെ എത്രയും വേഗം കണ്ടെത്താനാകട്ടെയെന്ന പ്രാർത്ഥനയോടെ നാടൊന്നാകെ കാത്തിരിക്കുകയായിരുന്നു.

Previous Post Next Post